Type Here to Get Search Results !

Bottom Ad

ചീമേനി സംഭവം: പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് അപലപനീയം - ബി ജെ പി


കാസര്‍കോട് :(www.evisionnews.in) ചീമേനിയില്‍ എന്‍.ഡി.എ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം അലങ്കോലപ്പെടുത്തുകയും ഭാരതീയ ജനതാ പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ അടക്കമുള്ള നേതാക്കളെ അക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ നേത്യയോഗം ആവശ്യപ്പെട്ടു. മാര്‍ക്‌സിസ്റ്റ് ശക്തി കേന്ദ്രങ്ങളില്‍ മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതന്ത്യം നിഷേധിക്കുന്ന സി.പി.എം സമീപനം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എന്‍.ഡി. എയുടെ പൊതുയോഗത്തിന് നേരെ സി.പി.എം ഉന്നത നേതൃത്വ തത്തിന്റെ ഗൂഢാലോചനയുടെ ഭാഗമയിട്ടാണ് നടന്നതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് പി. രഘുനാഥ് ആരോപിച്ചു.പോലീസ് നിഷ്‌ക്രിയമായി അക്രമം കണ്ടുനിന്നു. അക്രമികളെ വ്യക്തമായിട്ട് പോലീസിന് അറിയാമെങ്കിലും അവരെ പിടികൂടാതെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വികരിച്ചിരിക്കുന്നത്. പോലീസ് സി പി.എംന്റെ പോഷക സംഘടനയായി മാറിയെന്ന്  രഘുനാഥ് ആരോപിച്ചു.മൗലിക ഭരണഘടനാ വിഭാവനം ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തന സ്വാധിനം നിഷേധിക്കുന്ന സി.പി.എംന്റെ നിലപാടിനെതിരെ ശക്തമായ പ്രക്ഷോപ പ്രചാരണ പരിപാടി സംഘടിപ്പിക്കാന്‍ നേതൃ യോഗം തീരുമാനിച്ചു.കള്ളപ്പണം ,റേഷന്‍ പ്രതിസന്ധി അക്രമ രാഷ്ട്രീയം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന പ്രചാരണ ജാഥയ്ക് ജില്ലയില്‍ വമ്പിച്ച സ്വികരണം നല്‍കാനും യോഗം തീരുമാനിച്ചു. നീലേശ്വരം,കാഞ്ഞങ്ങാട് മേല്‍പറമ്പ് ,കാസറഗോഡ് ,ഉപ്പള എന്നിടങ്ങളില്‍ വമ്പിച്ച സ്വികരണം നടത്തും. ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ച ജില്ലാ നേത്യയോഗത്തില്‍, സംസ്ഥാന സമിതി അംഗം അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി , രാവിഷ്തന്ത്രി കുണ്ടാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍ സ്വാഗതവും പി രമേശ് നന്ദിയും പറഞ്ഞു.




keywords-bjp-cheemeni issue-agaist police

Post a Comment

0 Comments

Top Post Ad

Below Post Ad