നീലേശ്വരം:(www.evisionnews.in)ജില്ലാതല കേരളോത്സവത്തിന്റെ സമാപന സമ്മേളനം ഈ മാസം 27ന് വൈകിട്ട് അഞ്ചുമണിക്ക് കക്കാട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അദ്ധ്യക്ഷത വഹിക്കും. 26ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് അംഗം എം.കേളു പണിക്കര്‍ കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന കലാമത്സരങ്ങളുടെ ഘോഷയാത്ര പി.കരുണാകരന്‍.എം.പി. ഉദ്ഘാടനം ചെയ്യും. മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിക്കും.
ജില്ലാതല കേരളോത്സവത്തില്‍ ഈ മാസം 26ന് രാവിലെ ഒന്‍പത് മുതല്‍ അത്‌ലറ്റിക്‌സ്, സ്റ്റേജിതര മത്സരങ്ങളും വൈകുന്നേരം ആറുമണി മുതല്‍ ഭരത നാട്യം, തിരുവാതിര, കുച്ചുപ്പുടി, സംഘനൃത്തം, മൈം, നാടകം, ചെണ്ട, മദ്ദളം, ചെണ്ടമേളം, തബല, മൃദംഗം, ഗിത്താര്‍, ഫ്‌ളൂട്ട് എന്നീ മത്സരങ്ങള്‍ നടക്കും. 27ന് രാവിലെ ഒന്‍പതു മുതല്‍ കലാ മത്സരങ്ങള്‍ അരങ്ങേറും.
keywords-kakkad hss-keralolsavam-minister e chandrashekharan
keywords-kakkad hss-keralolsavam-minister e chandrashekharan

Post a Comment
0 Comments