Type Here to Get Search Results !

Bottom Ad

കെ എം അഹമ്മദ് കാസര്‍കോടിന്റെ സര്‍ഗാത്മക മുഖമായിരുന്നു- ഫൈസല്‍ എളേറ്റില്‍


തളങ്കര:(www.evisionnews.in) അന്തരിച്ച കെ എം കെ.എം അഹമ്മദ്  മാഷ് കാസര്‍കോടിന്റെ സര്‍ഗാത്മകമായ മുഖമായിരുന്നുവെന്ന് മാപ്പിളപ്പാട്ട് ഗവേഷകനും പ്രഭാഷകനുമായ ഫൈസല്‍ എളേറ്റില്‍ അഭിപ്രായപ്പെട്ടു. തളങ്കര മുസ്ലിം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കാസര്‍കോട് സാഹിത്യ വേദിയുടേയും തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കെ എം അഹമ്മദ്  അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ സാഹിത്യ, മാധ്യമ രംഗം പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കാണ് മാഷ് നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ വിടവ് ഇപ്പോള്‍ മാധ്യമ, സാഹിത്യ രംഗം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യവേദി പ്രസിഡന്റ് റഹ്‌മാൻ  തായലങ്ങാടി അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി, നഗരസഭാ സ്റ്റാന്റിങ്  കമ്മിറ്റി ചെയര്‍മാന്‍ കെ എം  അബ്ദുൾ റഹ്മാൻ ,മുന്‍ നഗരസഭാംഗം എ. അബ്ദുൾ റഹ്മാൻ   നാരായണന്‍ പേരിയ, പി എസ് ഹമീദ്, വി വി പ്രഭാകരന്‍, അഡ്വ. വി എം മുനീര്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, ടി എ ഖാലിദ്, സി എല്‍ മഹമൂദ് ഹാജി, എ എ മുഹമ്മദ് ബഷീര്‍, ടി കെ മൂസ, മുജീബ് അഹമ്മദ്  എന്നിവര്‍ പ്രസംഗിച്ചു.
ഒ എസ് എ  കമ്മിറ്റി പ്രസിഡന്റ് ടി എ ശാഫി സ്വാഗതവും സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.




keywords-kasaragod-ka ahammed-Commemoration-sahithyavedhi-faisal eletil

Post a Comment

0 Comments

Top Post Ad

Below Post Ad