Type Here to Get Search Results !

Bottom Ad

കെ.എം അഹമ്മദ് അവാര്‍ഡ് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ മനുവിശ്വനാഥിന്

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ഇക്കൊല്ലത്തെ കെ.എം അഹമ്മദ് അവാര്‍ഡ് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ മനു വിശ്വനാഥിന്. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച മനു വിശ്വനാഥിന്റെ 'വിശപ്പിന്റെ വിളി'എന്ന ചിത്രത്തിനാണ് അവാര്‍ഡ്. ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ, ഫോട്ടോഗ്രാഫര്‍ കെ. മോഹനന്‍, പത്രപ്രവര്‍ത്തകന്‍ രവീന്ദ്രന്‍ രാവണേശ്വരം എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്. 10000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 17ന് ഉച്ചക്ക് 2.30ന് കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവന്‍ ഹാളില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മാനിക്കും. പ്രസ് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു മുഖ്യാതിഥിയാകും.

keywords:kasaragod-km-ahmad-award-manu-vishwanath

Post a Comment

0 Comments

Top Post Ad

Below Post Ad