കാസര്‍കോട് (www.evisionnews.in): കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സി.പി.സി.ആര്‍.ഐ) ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര സെമിനാറിനും കാര്‍ഷിക സെമിനാറിനും പ്രൗഢമായ തുടക്കം. ശനിയാഴ്ച ഉച്ചയ്ക്ക് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരന്‍, പി. കരുണാകരന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു.
ശതാബ്ദി മന്ദിരത്തിന്റെയും സഹസ്രാബ്ദ അതിഥി മന്ദിരത്തിന്റെയും ഉദ്ഘാടനവും ഇന്ന് നടക്കുന്നുണ്ട്. 20 വിദേശ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ 150 ഓളം പ്രമുഖരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ചടങ്ങിനെത്തി. ഇന്ന് മുതല്‍ 13 വരെ കാര്‍ഷിക മേളയും വടക്കുന്നുണ്ട്. അമ്പതോളം സ്റ്റാളുകളാണ് സി.പി.സി.ആര്‍.ഐ.യില്‍ ഒരുക്കിയ പ്രദര്‍ശന മേളയില്‍ ഉള്ളത്.
keywords:kasaragod-cpcri-centinary-seminar-agri-mela-inauguration
Post a Comment
0 Comments