Type Here to Get Search Results !

Bottom Ad

കെ.എസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകും; സി.പി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കി പണിമുടക്കിന് സിപിഐ യൂണിയന്‍

തിരുവനന്തപുരം (www.evisionnews.in): കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകുന്നതിനിടെ സിപിഎമ്മിനെയും സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കി പണിമുടക്കിന് സിപിഐ യൂണിയനായ എഐടിയുസി പണിമുടക്കിനൊരുങ്ങുന്നു. ശമ്പളവും പെന്‍ഷനും സ്ഥിരമായി മുടങ്ങുന്ന സാഹചര്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സമരത്തിനൊരുങ്ങുന്നത്. ഈ മാസം 15 മുതല്‍ ട്രാന്‍സ്പോര്‍ട്ട് ഭവന്‍ ഉപരോധിക്കാനും 22 മുതല്‍ പണിമുടക്ക് നടത്താനുമാണ് യൂണിയന്റെ തീരുമാനം.

അതിനിടെ വായ്പ നല്‍കാമെന്നേറ്റ ബാങ്ക് പുതിയ ഉപാധികള്‍ വെച്ചതാണ് ഇതിന് കാരണമെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ബാങ്കുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുശേഷം മാത്രമെ ശമ്പളം എന്നു നല്‍കാനാവു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 100 കോടിയുടെ വായ്പയാണ് കെഎസ്ആര്‍ടിസിക്ക് അടിയന്തരമായി വേണ്ടത്. പണയം വെക്കാനുളള ഡിപ്പോകളുടെ കാര്യത്തിലായിരുന്നു കാനറ ബാങ്കുമായി തര്‍ക്കം നിലനിന്നിരുന്നത്.

keywords:kerala-ksrtc-autuc-call-for-strike-against-govt
Tags

Post a Comment

0 Comments

Top Post Ad

Below Post Ad