ശ്രീനഗര്‍ (www.evisionnews.in): ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സി രതീഷാണ് മരിച്ചത്. കൊല്ലപ്പെട്ട മൂവരില്‍ ഒരാളാണ്. മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശിയാണ് രതീഷ്. 'ഭാര്യ ജ്യോതി. നാലു മാസം പ്രായമായ മകനുണ്ട്. ഡിസംബര്‍ ഒമ്പതിനാണ് അവധി കഴിഞ്ഞ് രതീഷ് കശ്മീരിലേക്ക് പോയത്.
ശ്രീനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ശ്രീനഗര്‍- ജമ്മു ദേശീയപാതയിലെ പാംപോറില്‍ കദ്‌ലബാലിലാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ബൈക്കിലെത്തിയവരാണ് സൈനികവാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

Post a Comment
0 Comments