മംഗളൂരു (www.evisionnews.in): ബൈക്കില്‍ കാറിടിച്ച് എഞ്ചി. വിദ്യാര്‍ത്ഥി മരിച്ചു: സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഉജിറെയിലാണ് അപകടം.
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ശ്രീ കളഹസ്തിയിലെ ഗോപീ കൃഷ്ണ (21)യാണ് മരിച്ചത്. ഓപ്പമുണ്ടായിരുന്ന ബംഗളൂരു പീനിയയിലെ ചന്ദ്രശേഖര്‍ (21) പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഉള്‍റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് ബൈക്ക് കടന്നുവരുന്നതിനിടെ എതിരെ വന്ന കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് റോഡില്‍ വീണ ഇരുവരെയും രംഗംകണ്ട ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Post a Comment
0 Comments