Type Here to Get Search Results !

Bottom Ad

ബംഗളൂരുവില്‍ വനിതാ അഭിഭാഷക രണ്ടംഗ സംഘത്തിന്റെ കുത്തേറ്റ് മരിച്ചു

ബംഗളൂരു (www.evisionnews.in): ബംഗളൂരുവില്‍ വനിതാ അഭിഭാഷകയെ ജനമധ്യത്തില്‍ രണ്ടംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മഹാലക്ഷ്മി ലേഔട്ടില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. കനകപുര സ്വദേശിനി ജ്യോതി (26) യാണ് കൊല്ലപ്പെട്ടത്. രാജാജി നഗറിലെ ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് ഓഫീസിലലേക്ക് പോകുമ്പോഴാണ് ജ്യോതിയെ തടഞ്ഞുനിര്‍ത്തി അക്രമിച്ചത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. 

യുവതിയെ കുത്തിവീഴ്ത്തിയ ശിവരാമു എന്നയാള്‍ അറസ്റ്റിലാണ്. ഘാതകര്‍ക്ക് 30വയസ് തികയില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊലക്ക് മുമ്പ് വക്കീലും ഘാതകരും തമ്മില്‍ വാക്കേറ്റവും നടന്നിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad