Type Here to Get Search Results !

Bottom Ad

ടെമ്പോയില്‍ മൂര്‍ഖന്‍ പാമ്പ്; ഡ്രൈവറും തൊഴിലാളികളും ഇറങ്ങിയോടി


കുമ്പള (www.evisionnews.in): മൂർഖൻ പാമ്പ് ടെമ്പോയില്‍ കയറിയതിനെ തുടർന്നുണ്ടായ പരിഭ്രാന്തി ദേശീയ പാതയില്‍ ഗതാഗത സ്തംഭനം ഉണ്ടാക്കി. ശനിയാഴ്ച രാത്രി എട്ടരയോടെ കുമ്പള ടൗണിലാണ് സംഭവം.കോണ്‍ക്രീറ്റ് തൊഴിലാളികളെ കയറ്റി പോവുകായായിരുന്ന ടെമ്പോയിലാണ് മൂർഖൻ കടന്ന് കയറിയത്. ഇതുകണ്ട ഡ്രൈവറും ടെമ്പോയിലുണ്ടായിരുന്ന തൊഴിലാളികളും ഇറങ്ങിയോടി. റോഡില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ട് ഡ്രൈവര്‍ ടെമ്പോ നിര്‍ത്തിയതായിരുന്നു. വിവരമറിഞ്ഞ് കുമ്പള പൊലീസും സ്ഥലത്തെത്തി.ഒടുവിൽ പാമ്പ് ടെമ്പോയില്‍ നിന്ന് ഇറങ്ങുന്നത് വരെ പോലീസും മറ്റും കാത്തിരുന്ന് നെടുവീർപ്പിടുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad