Type Here to Get Search Results !

Bottom Ad

കാസർകോടിന് അഭിമാനം; ദേശീയ കബഡി ജൂനിയർ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പി ടി അഭിജിത്ത് നയിക്കും


കാസർകോട് :(www.evisionnews.in) വഡോദരയിൽ നടക്കുന്ന 43 മത് ദേശീയ കബഡി ചമ്പ്യാൻഷിപ്പിൽ കേരള ടീമിനെ പാലക്കുന്ന് അരവത്ത് സ്വദേശിയായ പി ടി അഭിജിത്ത് നയിക്കും. യുവശക്തി അരവത്തിന്റെ കളിക്കാരനാണ്.കാസർകോട് ഗവണ്മെന്റ് കോളേജിലെ വിദ്യാർത്ഥി കൂടിയായ അഭിജിത്ത് ഉദയഗിരിയിലെ സ്പോർട്സ് ഹോസ്റ്റലിലാണ് താമസം.കബഡി സീനിയർ കാസർകോട് ജില്ലാ ടീമിലെ അംഗം കൂടിയാണ്.ജൂനിയർ കബഡി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള  കേരള ടീമിന്റെ നായകനായി തെരഞ്ഞെടുത്തതോടെ പി ടി അഭിജിത്ത് കാസർകോടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. അരവത്തിലെ ശങ്കരൻ-സൗമിനി ദമ്പതികളുടെ മകനാണ്.



keywords-kabadi juniyar chamyanship-kerala team-captain-p t abhijith

Post a Comment

0 Comments

Top Post Ad

Below Post Ad