Type Here to Get Search Results !

Bottom Ad

കര്‍ണാടകത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ കന്നഡിഗര്‍ക്ക് 100 ശതമാനം തൊഴില്‍ സംവരണത്തിന് നീക്കം


ബംഗളൂരു:(www.evisionnews.in) കർണാടകത്തിൽ ഐടി, ബിടി മേഖലകൾ ഒഴിച്ചുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ കന്നഡിഗർക്ക് നൂറ് ശതമാനം തൊഴിൽ സംവരണം ഏർപ്പെടുത്താൻ സിദ്ധരാമയ്യ സർക്കാരിന്റെ നീക്കം. വിഷയത്തില്‍ പൊതുജനാഭിപ്രായത്തിനായി നിയമഭേദഗതിയുടെ കരട് സർക്കാർ വിജ്ഞാപനം ചെയ്തു. പുതിയ ഭേദഗതി നിലവിൽ വന്നാൽ മലയാളികൾ ഉൾപ്പെടെയുള്ള ഇതരസംസ്ഥാനക്കാർക്ക് തിരിച്ചടിയാകും.

1961ലെ കർണാടക ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് നിയമഭേതഗതിക്കായുള്ള കരട് വിജ്ഞാപനത്തിലാണ് സ്വകാര്യ സ്ഥാപനങ്ങളിൽ കന്നഡിഗർക്ക് നൂറ് ശതമാനം തൊഴിൽ സംവരണം ഏ‌ർപ്പെടുത്താനുള്ള നിർദ്ദേശമുള്ളത്. ഐടി, ബയോ ടെക്, അനുബന്ധ സ്റ്റാർട്ടപ്പുകൾ, വിവരാധിഷ്ഠിത വ്യവസായം തുടങ്ങിയവയെ അഞ്ചുവർഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. സർക്കാരിന്റെ വ്യവസായ നയത്തിന്റെ ഭാഗമായി സ്വകാര്യകമ്പനികൾക്ക് ഭൂമി, ജലം, വൈദ്യുതി, നികുതി എന്നിവയിൽ ഇളവ് നൽകുന്നുണ്ട്. നൂറ് ശതമാനം കന്നഡിഗർക്ക് തൊഴിൽ സംവരണം നൽകുന്ന കന്പനികൾക്ക് മാത്രം ഈ ഇളവുകൾ നൽകിയാൽ മതിയെന്നാണ് സർക്കാർ തയ്യാറാക്കിയ കരടിൽ പറയുന്നത്.ശാരീരിക വൈകല്യമുള്ള അഞ്ച് ശതമാനത്തിലേറെ പേർക്ക് തൊഴിൽ നൽകിയാൽ മാത്രമെ തുടർ ആനുകൂല്യങ്ങൾക്ക് കമ്പനികൾക്ക് അർഹതയുണ്ടാകൂവെന്നും കരടിൽ നിർദ്ദേശമുണ്ട്. കർണാടകത്തിൽ ജനിച്ചവരോ, പതിനഞ്ച് വർഷത്തിലേറെ കർണാടകത്തിൽ ജീവിച്ച കന്നട വായിക്കാനും പറയാനും ഏഴുതാനും കഴിയുന്നവരെ മാത്രമായിരിക്കണം തൊഴിൽ സംവരണത്തിന് പരിഗണിക്കേണ്ടതെന്നും കരടിൽ സർക്കാർ വ്യക്തമാക്കുന്നു. ഇത് സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുൾപ്പെടെയുള്ള ഇതരസംസ്ഥാന തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും.






keywords-karnataka-private offices-100 percent job reservation to kannadigas

Post a Comment

0 Comments

Top Post Ad

Below Post Ad