Type Here to Get Search Results !

Bottom Ad

ജെ.സി.ഐ.കാസര്‍കോട് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകി

കാസര്‍കോട്:(www.evisionnews.in) ജെ.സി.ഐ കാസര്‍കോടിന്റെ അഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ അര്‍ഹരായ 31 വിദ്യാര്‍ത്ഥികള്‍ക്ക് ജെ.സി.ഐയുടെ എച്ച്.ജി.എഫ് സ്‌കോളര്‍ഷിപ്പ് വിതരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ മേഖലയിലെ ജോലി സാധ്യതകള്‍ പ്രയോജനപ്പെ  ടുത്താന്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥിള്‍ മുന്നോട്ടുവരണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ജില്ലയിലെ വിവിധ വകുപ്പുകളില്‍ തദ്ദേശീയരായ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവാണ്. അന്യ ജില്ലകളില്‍ നിന്ന് വരുന്ന പലരും നിയമനം ലഭിച്ചാല്‍തന്നെ എത്രയും പെട്ടെന്ന് തങ്ങളുടെ നാട്ടിലേക്ക് സ്ഥലംമാറിപ്പോകാനാണ് താല്‍പര്യം കാണിക്കുന്നത്. 
സര്‍ക്കാര്‍ മേഖലയിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ജെ.സി.ഐ പോലുള്ള സംഘടനകള്‍ക്ക് കഴിയുമെന്നും സ്‌കൂള്‍തലം തൊട്ട് തന്നെ ഇതിന്റെ മുന്നൊരുക്കം വേണ്ടതുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ്മദ് അധ്യക്ഷത വഹിച്ചു. എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ വിശിഷ്ടാതിഥിയായിരുന്നു. ജെ.സി.ഐ മേഖലാ പ്രസിഡണ്ട് ടി.എം അബ്ദുല്‍ മഹ്‌റൂഫ് മുഖ്യപ്രഭാഷണം നടത്തി. നിയുക്ത പ്രസിഡണ്ട് കെ.ബി അബ്ദുല്‍ മജീദ്, മുന്‍ പ്രസിഡണ്ടുമാരായ എ.കെ ശ്യാംപ്രസാദ്, എന്‍.എ അബ്ദുല്‍ഖാദര്‍, കെ. നാഗേഷ്, കെ.സി ഇര്‍ഷാദ്, അബ്ദുല്‍ റഫീഖ്, പി. മുഹമ്മദ് സമീര്‍, പി.എം ഹനീഫ്, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ നഫീസത്ത് ഷിഫാനി,  സി.കെ അജിത് കുമാര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ പി. ഭരതന്‍ സ്വാഗതവും സെക്രട്ടറി ഉമറുല്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.




keywords-jci kasaragod-scholar ship-na nellikkunnu mla

Post a Comment

0 Comments

Top Post Ad

Below Post Ad