കാസർകോട് (www.evisionnews.in): വിപണിയിൽ അവശ്യ സാധനങ്ങളുടെ വില നോട്ട് നിരോധനത്തോടെ കുതിച്ചുയരുന്നു. ഉപ്പിനും മുളകിനും തീ വിലയാകുന്ന നിലയാണിപ്പോൾ. ഒരു മാസത്തിനിടെ മുളകിന്റെ വിലയിൽ ഇരട്ടി വർധനവാണ് ഉണ്ടായത്. ഒരു കിലോയ്ക്ക് 200 രൂപയുണ്ടായിരുന്ന നാടൻ മുളകിന്റെ ഇപ്പോഴത്തെ വില നാനൂറ് രൂപയാണ്. പിരിയൻ മുളകിന്റെ വിലയും ഉയർന്നു.
കിലോയ്ക്ക് 180 രൂപയുണ്ടായിരുന്ന ഇതിനു 100 രൂപ കൂടി 280 രൂപയായി. നൂറുരൂപ വിലയുണ്ടായിരുന്ന ഗുണ്ടൂർ മുളകിന്റെ വില ഇരട്ടിയായി. കടല, തുവര തുടങ്ങിയവയുടെ വിലയും കുത്തനെ ഉയർന്നെങ്കിലും മുളകാണ് ഇതിൽ മുന്നിൽ. പച്ചരി, അരി, പഞ്ചസാര എന്നിവയുടെ വിലയും കൂടിക്കൊണ്ടിരിക്കുകയാണ്.
keywords:kasaragod-inflation
Post a Comment
0 Comments