ചെന്നൈ (www.evisionnews.in): തിരുച്ചിറപ്പള്ളിയിലെ പടക്ക ഫാക്ടറിയിലുണ്ടായ വന്‍ സ്‌ഫോടനത്തിൽ പത്തുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. സ്‌ഫോടനം നടക്കുന്ന സമയത്ത് പടക്കശാലയില്‍ 24 പേരുണ്ടായിരുന്നതായാണ് വിവരം. നാലുപേരെ രക്ഷപ്പെടുത്തി. പലരുടെയും നില ഗുരുതരമാണെന്നാണ് അറിയുന്നത്.
തുറയൂരിനടുത്തെ മുരുകന്‍പെട്ടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പടക്ക ഫാക്ടറിയിലാണ് ഇന്നു രാവിലെ സ്‌ഫോടനമുണ്ടായത്. വന്‍ ശബ്ദത്തോടെയാണ് ഫാക്ടറിയില്‍ പൊട്ടിത്തെറിയുണ്ടായത്. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. സമീപത്തെ നിരവധി വീടുകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫാക്ടറിക്കെതിരെ നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതാണെന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
keywords:national-chennai-exploision
keywords:national-chennai-exploision
Post a Comment
0 Comments