നീലേശ്വരം (www.evisionnews.in): ഗൃഹനാഥന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് മകന്‍ നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. മടിക്കൈ കക്കാട്ട് വേട്ടറാട്ടെ മീത്തലെവീട്ടില്‍ കൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞാണ് മകന്‍ സുരേശന്‍ പരാതി നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൃഷ്ണനെ വീടിനരികിലെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതോടെയാണ് മകന്‍ പൊലീസില്‍ പരാതി നല്‍കിയത്. കൃഷ്ണന്‍ കക്കാട്ടെ തറവാട്ട് വീട്ടില്‍പോയി തിരിച്ചുവരുമ്പോള്‍ അബദ്ധത്തില്‍ കിണറില്‍ വീണതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
Post a Comment
0 Comments