കാസർകോട് :(www.evisionnews.in) ജില്ലയിൽ പല സ്ഥലങ്ങളിലും കുട്ടികളെ തട്ടികൊണ്ട് പോകുന്നതായി സോഷ്യൽ മിഡിയകളിൽ പ്രചരിക്കുന്ന വാർത്തകളിലെ ദുരൂഹത നീക്കണമെന്ന് ബെസ്ററ് എസ്കിമോ ഓൺലൈൻ ഫോറം യോഗം ആവശ്യപ്പെട്ടു. ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്. കുട്ടികളെ മദ്രസകളിലേക്കും സ്കൂളുകളിലേക്കും അയക്കുന്നതിന് പോലും മടിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. വിഷയത്തിൽ അധികൃതർ അടിയന്തിരമായി ഇടപെട്ട് സത്യാവസ്ഥ പുറത്തു കൊണ്ടുവന്ന് ഇത്തരം മാഫിയകളുണ്ടെങ്കിൽ കർശനമായ നടപടിയെടുത്ത് ജനങ്ങളുടെ ഭയാശങ്കകൾ അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.ഫോറം ചെയർമാൻ ഹമീദലി മാവിനക്കട്ട അധ്യക്ഷത വഹിച്ചു.
ഇഖ്ബാൽ അലങ്കോൽ ,ഹാഷിം മാളിക,എ കെ അസീസ് ,എ ജി എ ജബ്ബാർ , കെ എൻ അനീസ് ,ജപ്പാൻ അബ്ദുല്ല ,ആഷിഫ് അറഫ ,നിയാസ് മാളിക ,സമീർ മാവിനക്കട്ട ,എ കെ ബാസിത് അലി തുടങ്ങിയവർ സംസാരിച്ചു.
keywords-best eskimo-online forum-missing children-the truth bring out
keywords-best eskimo-online forum-missing children-the truth bring out
Post a Comment
0 Comments