Type Here to Get Search Results !

Bottom Ad

ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും റീസര്‍വ്വെ; ആധാരം ശരിയല്ലെങ്കിൽ സ്ഥലം സര്‍ക്കാരിലേക്ക്


കാസര്‍കോട് :(www.evisionnews.in) ജില്ലയിലെ 11 വില്ലേജുകളില്‍ റീസര്‍വ്വെ നടപടി പൂര്‍ത്തീകരിച്ചതായി ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. ബാക്കി വരുന്ന 117 വില്ലേജുകളില്‍കൂടി റീസര്‍വ്വെ നടത്തും.ഭൂമി റീസര്‍വേ നടപടി ആരംഭിക്കുന്നതിന്റെ ഭാഗമായാണ്  പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.കാസര്‍കോട് താലൂക്കിലെ മധൂര്‍, പട്‌ള, ഷിരിബാഗിലു, പൂത്തൂര്‍, കുഡ്‌ലു വില്ലേജുകളിലും മഞ്ചേശ്വരം താലൂക്കിലെ കോയിപ്പാടി, ഇച്ചിലംപാടി, മൊഗ്രാല്‍, കോടിബയല്‍, മുളിഞ്ച, കണ്ണൂര് എന്നീ വില്ലേജുകളിലാണ് റീസര്‍വ്വെ പൂര്‍ത്തീകരിച്ചത്. മുഴുവന്‍ വില്ലേജുകളിലും റീസര്‍വേ നടത്തുന്നതിന്റെ ഭാഗമായി ഹോസ്ദുര്‍ഗ്, കിനാനൂര്‍, തളങ്കര, എന്‍മകജെ എന്നീ വില്ലേജുകളില്‍ സ്ഥലംഉടമകളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി ഈ പ്രദേശങ്ങളില്‍ ഡിസംബര്‍ ഏഴുമുതല്‍ റവന്യൂ-സര്‍വ്വെ ഉദ്യോഗസ്ഥര്‍ ക്യാമ്പ് സംഘടിപ്പിക്കും. തുടര്‍ന്ന് മറ്റു വില്ലേജുകളിലും വിവരശേഖരണം നടത്തും. വിവരശേഖരണത്തിന്റെ ഫോറങ്ങള്‍ താലൂക്ക്-വില്ലേജ് ഓഫീസുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ വഴി വിതരണം ചെയ്യും. അപേക്ഷാഫോറവും സ്ഥലം സംബന്ധിച്ച അസ്സല്‍ പ്രമാണങ്ങളും മറ്റു രേഖകളും സഹിതം സ്ഥലമുടമകള്‍ നിശ്ചിത തീയതികളില്‍ ക്യാമ്പുകളിലെത്തി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന റീസര്‍വ്വെ സംബന്ധിച്ച യോഗത്തില്‍ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ എം പ്രദീപന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എച്ച് ദിനേശന്‍, എന്‍ ദേവിദാസ്, ഡോ പി കെ ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, റവന്യൂ-സര്‍വ്വെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.







keywords-resurvey-al village-inforn distric collecter

Post a Comment

0 Comments

Top Post Ad

Below Post Ad