Type Here to Get Search Results !

Bottom Ad

കടമ്പാറില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം


മഞ്ചേശ്വരം (www.evisionnews.in): പ്ലൈവുഡ് നിര്‍മ്മാണ ശാലയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. മഞ്ചേശ്വരം കടമ്പാറിലെ കെ.പി മന്‍സൂറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കെ.എ വുഡ്സ് പ്ലൈവുഡ് മില്‍സിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറി പൂര്‍ണ്ണമായും കത്തി നശിച്ചു. 35 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഫാക്ടറി പ്രവര്‍ത്തനത്തിനിടയിലാണ് തീപിടുത്തമുണ്ടായത്. നിര്‍മ്മാണം കഴിഞ്ഞ ഷീറ്റുകള്‍ ചൂടാക്കാന്‍ വെച്ചിരുന്ന യന്ത്രത്തില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു.

തീ ആളി പടര്‍ന്ന് യന്ത്രങ്ങളും മറ്റ് സാധന സാമഗ്രികളുമെല്ലാം കത്തി ചാമ്പലാവുകയായിരുന്നു. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്ന് മൂന്ന് യൂണിറ്റും കാസര്‍കോട്ട് നിന്ന് ഒരു യൂണിറ്റും ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് അഞ്ചുമണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീയണച്ചത്. ഫാക്ടറി പൂര്‍ണ്ണമായും കത്തിയതാണ് ഭീമമായ നഷ്ടം സംഭവിക്കാന്‍ കാരണമായത്. മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തിയിരുന്നു. തീപിടുത്തമറിഞ്ഞ് നിരവധി പേരാണ് ഫാക്ടറിക്കരികിലേക്ക് ഓടിയെത്തിയത്. എന്നാല്‍ തീ ആളി പടര്‍ന്നതിനാല്‍ ഇവര്‍ക്ക് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad