കാസര്‍കോട് (www.evisionnews.in): ചെര്‍ക്കളയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട് കസ്റ്റഡിയിലെടുത്ത കാറില്‍ ദുരൂഹതയൊന്നും ഇല്ലെന്ന് പൊലീസ്. കാറിന്റെ ഉടമസഥനെ തിരിച്ചറിഞ്ഞതായും രേഖകള്‍ ഹാജരാക്കിയാല്‍ തിരികെ നല്‍കാമെന്നും അറിയിച്ചതായി സി.ഐ പറഞ്ഞു.
മുള്ളേരിയ ഗ്രാമീണ ബാങ്ക് ശാഖയില്‍ കവര്‍ച്ചാശ്രമം ഉണ്ടായതിന്റെ പിറ്റേന്നാള്‍ ആണ് ചെങ്കള, ആശുപത്രിക്കു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടത്. മലപ്പുറം രജിസ്ട്രേഷനുള്ള കാര്‍ ദിവസങ്ങളോളം ആരും തിരിഞ്ഞു നോക്കാത്തതിനെത്തുടര്‍ന്ന് നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുക്കുകയും വിരലടയാള വിദഗ്ദ്ധരെ കൊണ്ട് തെളിവെടുപ്പിക്കുകയും ചെയ്തു. കാറിന്റെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് പൊട്ടിയ നിലയിലുമായിരുന്നു. കാര്‍ അബ്ദുല്ല എന്ന ആളുടേതാണെന്നും അസുഖത്തെ തുടര്‍ന്ന് രാത്രിയില്‍ ചെങ്കളയിലെ ആശുപത്രിയില്‍ എത്തിയിരുന്നുവെന്നും അവിടെ നിന്നും മംഗ്ളൂരുവിലെ ആശുപത്രിയിലേയ്ക്കു അടിയന്തിരമായി പോകേണ്ടി വന്നതിനാലാണ് കാര്‍ സ്ഥലത്തു നിര്‍ത്തിയിട്ടതെന്ന് കാറുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.

Post a Comment
0 Comments