വിദ്യാനഗര്‍ (www.evisionnews.in): ചെര്‍ക്കളയില്‍ യുവാക്കള്‍ക്ക് വെട്ടേറ്റ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കൂഡ്ലു മീപ്പുഗിരുയിലെ അബ്ദുല്‍ സിയാബിനെയാ(25)ണ് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് അറസ്റ്റു ചെയ്തത്.
നെല്ലിക്കട്ടയിലെ നൗഫലിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഡിസംബര്‍ 20ന് രാത്രിയിലാണ് അക്രമം നടന്നത്. കുളത്തില്‍ കുളിക്കുന്നതിനെ ചൊല്ലി യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. നൗഫല്‍, ചൂരിയിലെ മുഹമ്മദ് അഷ്റഫ്, ആര്‍.ഡി നഗറിലെ അബ്ദുല്‍ ശിഹാബ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
നൗഫലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ചൂരിയിലെ എസ്.കെ അനീസ് (23), എതിര്‍തോട് കണ്ണാടിപ്പാറയിലെ എന്‍.എ സഹദ് (20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
keywords:kasaragod-cherkkala-attempt-to-murder-case-one-more-arrest

Post a Comment
0 Comments