Type Here to Get Search Results !

Bottom Ad

ജില്ലയിലെ പാന്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ എക്‌സൈസ്പരിശോധന ശക്തമാക്കും

കാസർകോട്:(www.evisionnews.in) ജില്ലയിലെ പാന്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ നിരോധിത  പുകയില ഉല്പങ്ങള്‍ വില്‍ക്കുന്നതിനെതിരെ  എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കും. വ്യാജമദ്യത്തിന്റെ ഉല്പാദനവും വിതരണവും മദ്യക്കടത്തും തടയുന്നതിനും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുതിനുമായി രൂപീകരിച്ച  ജില്ലാ ജനകീയ കമ്മിറ്റിയുടെ യോഗത്തിലാണ്  തീരുമാനമായത്. വ്യാജമദ്യത്തിന്റെ ഉല്പാദനവും വിതരണവും തടയാനും കഞ്ചാവ് ഉള്‍പ്പെടെയുളള മയക്കുമരുന്നുകളുടെ വ്യാപനം തടയാനും എക്‌സൈസ് സംഘം പരിശോധന ഊര്‍ജ്ജിതമാക്കും. ക്രിസ്തുമസ് പുതുവര്‍ഷം പ്രമാണിച്ച് ജില്ലയിലേക്ക് വ്യാജമദ്യവും മറ്റും കടത്താതിരിക്കാനുളള ശക്തമായ പരിശോധന നടത്തും. കഴിഞ്ഞ ഒരു മാസത്തിനിടെ എക്‌സൈസ് സംഘം 559 റെയ്ഡുകളാണ് നടത്തിയത്.  211 അബ്കാരി കേസ്സുകളും 388 കോഡ്പ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
95 പേരെ അറസ്റ്റ് ചെയ്തു. 514.14 ലിറ്റര്‍ വിദേശ മദ്യം, 852 ലിറ്റര്‍ വാഷ്, 20 ലിറ്റര്‍ ചാരായം, രണ്ട് വാഹനങ്ങള്‍, നിരോധിച്ച 33 ലക്ഷം രൂപയുടെ നോട്ടുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.  കളക്ടറേറ്റ് മിനി കോഫറന്‍സ് ഹാളില്‍ 
ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവിദാസ്  അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത് പ്രസിഡണ്ട് എ വിധുബാല, ഡെപ്യൂട്ടി  എക്‌സൈസ് കമ്മീഷണര്‍ എന്‍ എസ് സുരേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.



keywords-collecrate meeting-discus excise inspection

Post a Comment

0 Comments

Top Post Ad

Below Post Ad