വിദ്യാനഗര്‍ (www.evisionnews.in): ചെര്‍ക്കളയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചെര്‍ക്കളയിലെ നൗഫലിനെ (24) മംഗളൂരു ആശുപത്രിയിലും മറ്റുള്ളവരെ ചൂരിയിലെ മുഹമ്മദ് ആഷിഫ് (22), ആര്‍ഡി നഗറിലെ അബ്ദുല്‍ ഷിഹാബ് (25) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉച്ചക്ക് എടനീരില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ തോട്ടില്‍ കുളിക്കാനെത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. രാത്രിയോടെ ചിലര്‍ ഇതേകുറിച്ച് ചോദിക്കാനായി ചെര്‍ക്കളയില്‍ എത്തിയപ്പോഴാണ് കത്തിക്കുത്തുണ്ടായത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐയും സംഘവും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
Post a Comment
0 Comments