Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള അവഗണന: ജനകീയ മുന്നണി പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ 30ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുന്നു. സര്‍ക്കാര്‍ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ പോലും തിരിച്ചുപിടിക്കുന്ന സാഹചര്യത്തിലാണു സമരമേറ്റെടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം ചൂണ്ടിക്കാട്ടി. 

ഭൂരിപക്ഷം പേര്‍ക്കും ലഭിച്ചുകൊണ്ടിരുന്ന റേഷന്‍ സാധനങ്ങള്‍ ഇല്ലാതായിരിക്കുകയാണ്. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയുക്തമായ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റിഹാബിലിറ്റേഷന്‍ സെല്ലിന്റെ പുനഃസംഘടന നടന്നിട്ടില്ലായെന്നതു കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നു യോഗം വിലയിരുത്തി.

മെഡിക്കല്‍ ക്യാമ്പ് നടത്തുക, കടങ്ങള്‍ എഴുതിത്തള്ളുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുക, പുനരധിവാസം ഏറ്റെടുക്കുക, ട്രൈബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. യോഗത്തില്‍ മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ടി.കെ ഗോവിന്ദന്‍, പ്രേമചന്ദ്രന്‍ ചോമ്പാല, രാമകൃഷ്ണന്‍ വാണിയമ്പാറ, ഇസ്മാഈല്‍ പള്ളിക്കര, രാഘവന്‍ പിലിക്കോട്, എം. കുഞ്ഞിക്കണ്ണന്‍, കെ.ടി ബിന്ദുമോള്‍, വിമല ഫ്രാന്‍സിസ്, ടി.അഖിലകുമാരി, കെ.വി.നിര്‍മല, പി. ശശിധരന്‍, കെ.പി.വി ഗിരിജ, കെ.കുഞ്ഞിരാമന്‍, ചന്ദ്രന്‍ പായം, കെ.രഘു, സ്റ്റീഫന്‍, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, സി.വി നളിനി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad