
കാസർകോട്:(www.evisionnews.in)ഒരു വര്‍ഷം നടക്കുന്ന മേളകളും നേട്ടങ്ങളും ഒന്നൊഴിയാതെ ഫോട്ടോ സഹിതം ചേർത്ത് കയ്യെഴുത്ത് പുസ്തകം പുതുമയാർന്നതാക്കി മാറ്റുവാൻ ഒരുങ്ങുകയാണ് കാസര്‍കോട് നെല്ലിക്കുന്നിലെ ഗവ. ഗേള്‍സ് സ്‌കൂള്‍ വിദ്യാർത്ഥികൾ. സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍, സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫോട്ടോ സഹിതം വ്യക്തമായ കുറിപ്പുകളോടെ തയ്യാറായപ്പോൾ സ്‌കൂള്‍ പ്രവര്‍ത്തന രേഖയായി ഈ പുസ്തകം മാറി. ഹെഡ്മിസ്ട്രസ് കെ വിശാലാക്ഷിയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ എം അബ്ദുള്‍ റഹിമാന്‍, സ്‌കൂള്‍ സംഗീതാധ്യാപകന്‍ വെളളിക്കോത്ത് വിഷ്ണുഭട്ട് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഡോക്യുമെന്റേഷന്‍ തയ്യാറാക്കിയത്.
keywords-nellikkunnu-girls school-documentation
Post a Comment
0 Comments