എരിയാല്‍ (www.evisionnews.in): ലോക അഴിമതി വിരുദ്ധ ദിനത്തില്‍ അഴിമതിക്കെതിരെ ഇ.വൈ.സി.സി എരിയാല്‍ കൂട്ടായ്മ സംഘടിപ്പിച്ച യുവജനസ്സദസ്സ് ശ്രദ്ധേയമായി.
അഴിമതി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് കാസര്‍കോട് വിജിലന്‍സ് സി.ഐ പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
നാട്ടിലെ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരള സര്‍ക്കാര്‍ പുറത്തിറക്കിയ അഴിമതിവിരുദ്ധ മൊബൈല്‍ ആപ്ലികേഷനായ 'അറൈസിങ്ങ് കേരള'യുടെ ഉപയോഗത്തെക്കുറിച്ച് വിജിലന്‍സ് ഓഫീസര്‍ ഹിതേഷ് വിശദീകരിച്ചു. തുടര്‍ന്ന് അഴിമതി മുക്ത സമൂഹത്തിനായ് യുവാക്കളുടെ പങ്ക്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച യുവാക്കള്‍ക്ക് തങ്ങളുടെ പരാതികള്‍ ബോധിപ്പിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള അവസരം നല്‍കി.
ജി.എച്ച.എം കാസര്‍കോട് പ്രതിനിധി ബുര്‍ഹാനുദ്ദീന്‍ തളങ്കര മുഖ്യാതിഥിയായി. ഇ.വൈ.സി.സി എരിയാല്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ.വൈ.സി.സി ജനറല്‍ സെക്രട്ടറി എ.ഇ അബ്ഷീര്‍, ഉപദേശക സമിതി അംഗം ഖലീല്‍ എരിയാല്‍, ജോയിന്റ് സെക്രട്ടറി ജാബിര്‍ കുളങ്കര തുടങ്ങിയവര്‍ സംസാരിച്ചു.
keywords:kasaragod-eriyal-eycc-anti-corruption-day

Post a Comment
0 Comments