Type Here to Get Search Results !

Bottom Ad

പട്ല യൂത്ത് ഫോറം കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

പട്ല (www.evisionnews.in) : ജി.എച്ച്.എസ്.എസ് പട്ലയിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പട്ല യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ്, ഫിസിക്‌സ് എങ്ങനെ എളുപ്പമാക്കാം തുടങ്ങിയ ക്ലാസുകള്‍ നടത്തി. യൂത്ത് ഫോറം പ്രതിനിധി ഈസ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കുമാരി റാണി പരിപാടി ഉദ്ഘാടനം ചെയ്തു. , മുഖ്യാതിഥി പി.ടി.എ അംഗം ബഷീര്‍ അധ്യാപകരായ പ്രദീപ്, ലക്ഷ്മണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രശസ്ത കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധനും പി.എ. കോളേജ് അസിസ്റ്റന്‍ന്റ് പ്രൊഫസറുമായ യൂനുസ് ടി.എ. ക്ലാസെടുത്തു. യൂത്ത് ഫോറം പ്രതിനിധി ജാസിര്‍ സ്വാഗതവും പവിത്രന്‍ നന്ദിയും പറഞ്ഞു.


keywords:kasaragod-patla-youth-forum-courier-guidence-class

Post a Comment

0 Comments

Top Post Ad

Below Post Ad