Type Here to Get Search Results !

Bottom Ad

നയാ പൈസയില്ല: ഭക്ഷണം കഴിച്ച യു.എസ് പൗരന്‍ മൂന്നാറിലെ ഹോട്ടലില്‍ നിന്നിറങ്ങിയോടി


ഇടുക്കി (www.evisionnews.in): പണം കിട്ടാതെ വലഞ്ഞ യു.എസ് പൗരന്‍ മൂന്നാറിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം നല്‍കാന്‍ നോട്ടില്ലാത്തതിനെ തുടര്‍ന്ന് ഇറങ്ങിയോടി. ഹോട്ടലുടമകള്‍ പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും അക്കൗണ്ടുകളില്‍ പണം ഉണ്ടായിട്ടും അത് കൈയില്‍വെച്ച് പട്ടിണി കിടക്കേണ്ടി വന്ന നിസഹായവസ്ഥ വിവരിച്ചതോടെ സായിപ്പിനെ വിട്ടയക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മൂന്നാറിലാണ് യുഎസ് പൗരന് നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത ദുരനുഭവം നേരിടേണ്ടി വന്നത്.

അമേരിക്കയില്‍ നിന്നും നാട് ചുറ്റാനിറങ്ങുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ തനിക്ക് ഇങ്ങനെയൊരു ദുരിതം നേരിടേണ്ടി വരുമെന്ന് ആ 38കാരന്‍ ഒരിക്കലും കരുതിയിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലാണ് ഇദ്ദേഹമെത്തിയത്. രാജ്യാന്തര എടിഎം കാര്‍ഡ് കൈയിലുണ്ടെങ്കിലും പണമെടുക്കാന്‍ പോയ എടിഎം കൗണ്ടറുകളെല്ലാം കാലിയായിരുന്നു. വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചെങ്കിലും അതും നടന്നില്ല. കൈയിലുണ്ടായിരുന്ന പണവും കൊണ്ട് വ്യാഴാഴ്ച വൈകിട്ടോടെയാണ് മൂന്നാറിലെത്തുന്നത്.

ഇവിടെ ഏതെങ്കിലും എടിഎമ്മുകളില്‍ നിന്നും പണമെടുക്കാം എന്ന പ്രതീക്ഷയോടെയാണ് എത്തിയത്. എന്നാല്‍ സമീപത്തുളള എടിഎമ്മുകളിലൊന്നും പണമില്ലായിരുന്നു. ഇതോടെയാണ് വിശന്നുവലഞ്ഞ യുഎസ് പൗരന്‍ അടുത്തു കണ്ട ഹോട്ടലില്‍ കയറിയത്. കാര്‍ഡ് സ്വീകരിക്കില്ലെന്ന് ആദ്യമെ വെയ്റ്റര്‍ അറിയിച്ചു. എന്നാല്‍ നോട്ടില്ലാത്ത കാര്യം മറച്ചുവെച്ച് വിദേശി വയറുനിറയെ ഭക്ഷണം കഴിച്ചു. ശേഷം ഇറങ്ങിയൊരു ഓട്ടമായിരുന്നു. ഹോട്ടലുടമകള്‍ പിടികൂടിയതോടെയാണ് കാര്യങ്ങള്‍ മനസിലാകുന്നതും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad