Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ വിശ്വതുളു മഹോത്സവത്തിന് പ്രൗഢോജ്വല തുടക്കം


ബദിയടുക്ക: അഞ്ചു ദിവസം നീളുന്ന തുളുമഹോത്സവമായ വിശ്വതുളുവരെ ആയനൊ ബോളുക്കട്ട മൈതാനിയില്‍ തുടക്കമായി. അഞ്ചു വേദികളിലായി നടക്കുന്ന സമ്മേളനം ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പി.ബി.അബ്ദുല്‍ റസാക്ക് എം എല്‍എ, ക്യാപ്റ്റന്‍ ഗണേഷ് കാര്‍ത്തിക്, സര്‍വോത്തം ഷെട്ടി, ഡോ. ശ്രീധരന്‍, സായിറാം ഗോപാലകൃഷ്ണ ഭട്ട്, മാഹിന്‍ കേളോട്ട്, പ്രഫ. ശ്രീനാഥ്, എ.എ.ആയിശ പ്രസംഗിച്ചു. സമ്മേളനത്തില്‍ ബഹുഭാഷാ സംഗമം, തുളുനാട്ടിലെ ദൈവാരാധന, ജനമൈത്രിസംഗമം, തുളു സാഹിത്യ സമ്മേളനം, ദേശീയ ജനപഥ ഉത്സവം, കാര്‍ഷിക സമ്മേളനം എന്നിവ നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad