ഉദുമ:(www.evisionnews.in) മാങ്ങാട് ശ്രീ ധര്‍മ്മ ശാസ്താ ഭജനമന്ദിരം ശ്രീ അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവത്തിനെത്തുന്ന ഭക്ത ജനങ്ങള്‍ക്കുള്ള അന്നദാനത്തിന് ഭക്ഷ്യ വിഭവങ്ങളുമായി മാങ്ങാട് സി.എച്ച് സെന്റര്‍ പ്രവര്‍ത്തകരെത്തി. അരി, പച്ചക്കറി തുടങ്ങിയ സാധനങ്ങളുമായി സി.എച്ച് സെന്റര്‍ പ്രസിഡണ്ട് ഹമീദ് മാങ്ങാട്, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, മാങ്ങാട് ജമാഅത്ത് പ്രസിഡണ്ട് എം. ഹസൈനാര്‍, സെക്രട്ടറി ബി.എ ഹസൈനാര്‍, യു.എം ശരീഫ്, സത്താര്‍ മുക്കുന്നോത്ത്, ടി.വി അബ്ദുള്ളക്കുഞ്ഞി, പി.എ ഖാദര്‍, ഫര്‍സാദ് മാങ്ങാട്, ശാഹുല്‍ ഹമീദ്, മുഹമ്മദ് കുഞ്ഞി തൊട്ടി, സഫര്‍ ബഷീര്‍ എന്നിവരാണ് ഭജന മന്ദിരത്തിലെത്തിയത്. ആഘോഷകമ്മിറ്റി ഭാരവാഹികള്‍ സി.എച്ച് സെന്റര്‍ ഭാരവാഹികളെ സ്വീകരിച്ചു.
keywords-mangad ayyappa temple-ch centre
Post a Comment
0 Comments