Type Here to Get Search Results !

Bottom Ad

ബേക്കല്‍ ഹദ്ദാദ് മുസ്ലിം ജമാഅത്ത് അന്നസീഹ വാര്‍ഷികാഘോഷം നാളെ മുതല്‍


ബേക്കല്‍ (www.evisionnews.in): ബേക്കല്‍ ഹദ്ദാദ് നഗര്‍ മുസ്ലിം ജമാഅത്ത് അന്നസീഹിന്റെ 55ാം വാര്‍ഷികാഘോഷം 17 മുതല്‍ 31 വരെയുള്ള തീയതികളില്‍ നടക്കും. വാര്‍ഷിക പരിപാടിയുടെ ഭാഗമായുള്ള ഇസ്ലാമിക് എക്‌സിബിഷന്‍ 19ന് ഗതാഗതമന്ത്രി കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 

17, 18 തീയതികളിലായി ഹയാത്തുല്‍ ഇസ്ലാം മദ്രസാ വിദ്യാര്‍ത്ഥികളുടെ നബിദിന കലാപരിപാടികള്‍ നടക്കും. 19ന് രാത്രി സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ അവതരിപ്പിക്കുന്ന സൂഫി ഗസല്‍ ആന്റ് ഖവാലി അരങ്ങേറും. കൂട്ടപ്രാര്‍ത്ഥനക്ക് സയ്യിദ് സുഹൈര്‍ അസഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും. 20 മുതല്‍ 22വരെ ബേക്കല്‍, കോട്ടിക്കുളം, പള്ളിക്കര റെയ്ഞ്ച് പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്കളുള്ള കലാമേള നടക്കും. 

23ന് സാസ്‌കാരിക സമ്മേളനത്തിലും 24 മുതല്‍ 30വരെ നടക്കുന്ന മതപ്രഭാഷണ പരമ്പരയിലും വിവിധ മത സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. 31ന് ഹദ്ദാദ് റാത്തീബും അന്നദാനവും നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad