Type Here to Get Search Results !

Bottom Ad

മകളുമായി സംസാരിച്ചതിന് സഹപാഠിയുടെ കാല്‍ തല്ലിയൊടിച്ചു


കോഴിക്കോട് (www.evisionnews): മകളുമായി സംസാരിച്ചതിന് പെണ്‍കുട്ടിയുടെ പിതാവും സംഘവും പത്താം ക്ലാസുകാരന്റെ കാല്‍ തല്ലിയൊടിച്ചു. ബാലുശ്ശേരിക്ക് സമീപം പൂവമ്പായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി കിനാലൂര്‍ നടമ്മല്‍ ഷാമില്‍ (15)നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഡിസംബര്‍ ആദ്യവാരത്തിലാണ് സംഭവം. മകളോട് സംസാരിച്ചതിന്റെ പേരില്‍ കിനാലൂരിലെ വിജനമായ സ്ഥലത്തുവെച്ച് പിതാവും മറ്റ് രണ്ടു പേരും ചേര്‍ന്ന് പയ്യനെ കമ്പിവടിയും വടിയും കൊണ്ട് അക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പിതാവ് ഇസ്മായില്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഷാമിലിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ പിതാവിനെയോ സഹായികളെയോ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ വിഭാഗം 200 മീറ്റര്‍ ജേതാവാണ് ഷാമില്‍. സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നെങ്കിലും പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരം ഒഴിവാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad