Type Here to Get Search Results !

Bottom Ad

കാദൂ...നീ ഞങ്ങള്‍ക്കെന്നും കൗതുകമായിരുന്നെടാ


കാദൂ... നീ മരിച്ചിട്ടില്ല, നിന്നെ അങ്ങനെ മരിപ്പിക്കാന്‍ ആവില്ല, കാതങ്ങള്‍ ജീവിച്ചാലുണ്ടാകുന്ന (www.evisionnews.in)ബന്ധങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് നീ ഉണ്ടാക്കിയെടുത്തു. നിന്റെ കണ്ണിലെത്തിയവരെ നീ സ്‌നേഹവും സൗഹൃദവും നല്‍കി അകത്താക്കി. ഒരിക്കലും ഊരിയോടാനാവാത്ത ചങ്ങലക്കുള്ളില്‍ ആ ബന്ധങ്ങളെ നീ കെട്ടിയിട്ടു. 

ദു:ഖ പാണ്ഡവം പേറി വന്നവര്‍ മുമ്പിലെത്തുമ്പോള്‍ അറിയാതെ നീ ഊറി ചിരിക്കുന്നു. നിന്നെ കാണുമ്പോള്‍ സഹതാപം പമ്പ കടക്കുന്നു. സന്തോഷത്തിന്റെ പേമാരി പെയ്തിറങ്ങുന്നത് പോലെ അനുഭവപ്പെടുന്നു... സത്യത്തില്‍ നീ ഒരു കൗതുകമായിരുന്നു കാദൂ....വലിയവരും ചെറിയരും സമപ്രായക്കാരുമെല്ലാം നിന്നെ സ്‌നേഹിക്കുന്നു.പരിചിതരെയെല്ലാം നീ ചിരിപ്പിച്ചു. പക്ഷെ, ആ ചിരിമാമാങ്കം കരയിപ്പിക്കാനായിരുന്നുവെന്ന് ഞങ്ങളാരും നിനച്ചില്ല.നിന്നെ ഓര്‍ത്ത് കരയാനുള്ള ഹതഭാഗ്യം ഞങ്ങള്‍ക്കുണ്ടാകുമെന്ന് സ്വപ്നം പോലും കണ്ടില്ല... (www.evisionnews.in)കാദൂ നീ ചിരിച്ച് കൊണ്ടുറങ്ങുമ്പോള്‍ ഞങ്ങള്‍ കരഞ്ഞുകൊണ്ട് കണ്ണീര്‍ തുടക്കുകയായിരുന്നു. രാത്രിയും പകലും നിന്റെ ഓര്‍മകള്‍ മാത്രം. ഗള്‍ഫില്‍ പോകുന്ന വിവരം പറഞ്ഞപ്പോഴേ മനസ് തളര്‍ന്നിരുന്നു. അപ്പോഴൊക്കെയും ആധുനിക സൗകര്യങ്ങളില്‍ നിന്റെ തമാശകള്‍ കേള്‍ക്കാമല്ലോ എന്നു വിചാരിച്ച് സമാധനപ്പെടുകയായിരുന്നു. വീഡിയോ കോളില്‍ കണ്ടുക്കൊണ്ടിരിക്കാമെന്ന് കരുതി മനസിനെ സമാധാനപ്പെടുത്തി.... 

കാദൂ വേണ്ടായിരുന്നു ഈ ബന്ധം. എനിക്കാകില്ല കരയാന്‍... മുള്ളേരിയ മദ്ക്കം സെന്ററിന്റെ ഫസ്റ്റ് ഫ്‌ളോറില്‍ കയറി താഴെ നില്‍ക്കുന്ന എന്നെ നോക്കി നീ വിളിക്കുന്ന ഹമീദലിച്ചാ എന്നി വിളി മതി മോനെ ഖല്‍ബ് പൊട്ടാന്‍. നീ എല്ലാരെയും പ്രസ്ഥാനമാക്കി... (www.evisionnews.in)മഹാസംഭവമാക്കി. പക്ഷെ, നീ ഒരു പ്രസ്ഥാനമാണെന്ന് തെളിയിക്കാനായിരുന്നോ നിന്റെ യാത്ര... കാദൂ... നീ ഒരു പ്രസ്ഥാനത്തിന്റെ മുദ്രാവാക്ക്യമാണ്... എവിടെ കണ്ടാലും നിന്റെ സൗമ്യ സാമീപവും സ്വീകരണവും മനസ്് നിറഞ്ഞിരുന്നു...അവിടെയും ഞങ്ങളെ സ്വീകരിക്കാനാണോ നീ പെട്ടെന്ന് പോയത്....

ആയിരങ്ങളുടെ ഹൃദത്തടത്തില്‍ കാദുവിനെ കൊത്തിവെച്ചത് നിന്റെ വശ്യസ്വഭാവമായിരുന്നു. കാദൂ പത്തൊമ്പത് വയസില്‍ നീ തീര്‍ത്ത സൗഹൃദ കൊട്ടാരത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളത് പോലെ തോന്നുന്നു. നിന്റെ ആത്മാവ് ആ കൊട്ടാരത്തിലെ ഓരോ ഹൃദയത്തിലും എന്നും വന്നുപോയിക്കൊണ്ടിരിക്കുമെന്നുറപ്പാണ്. നിനക്കുറങ്ങാന്‍ കഴിയില്ലെന്നനിക്കറിയാം...നീ ഉണ്ടാക്കിയ പരിചിതര്‍ക്കു മുമ്പിലെത്തിത്തീരുമ്പോഴേക്കും നിന്നെ കാണാന്‍ വരാനുള്ള സമയമാകുമെന്നുറപ്പാണ്.. കാദൂ നീ ഭാഗ്യവാനാണ്... കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ നിന്ന് ഉറ്റിവീണ മിഴിനീര്‍ മതി നിന്റെ രക്ഷക്ക്... പതിനായിരങ്ങള്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ വിചാരിക്കുന്നു നീ ഇപ്പോഴും ചിരിക്കുന്നുണ്ടാകുമെന്ന്. കാരണം (www.evisionnews.in)എത്രയെത്ര ഖുര്‍ആനോത്തുകളും തഹ്‌ലീലുമാണ് നിന്നെ തേടിയെത്തുന്നത്. പള്ളികളായ പള്ളികളിലെല്ലാം നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. നീ ഒരു സംഭവമാണെന്ന് കാലം തെളിയിച്ചു. മദ്ക്കം സെന്ററില്‍ നിന്നും മാറിയാല്‍ മറക്കുമെന്നു കരുതിയിരിക്കുമ്പോഴാണ് വീണ്ടും നീ വരുന്നത്.. കാദൂ...പ്ലീസ്.. മറക്കാന്‍ സമ്മതിക്കൂ...അല്ലെങ്കില്‍ മരിക്കാന്‍ സമ്മതിക്കൂ...നിന്നെ മറക്കാന്‍ മരണം മാത്രമാണൊരു പോംവഴി... അതിനായി കാത്തിരിക്കാന്‍ മാത്രമേ എനിക്കാവൂ... ഭൂമിയില്‍ ജീവിക്കുന്ന കാലത്തോളം കാതില്‍ കാദുവിന്റെ ഓര്‍മകള്‍ അലയടിച്ചുകൊണ്ടേയിരിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad