കാസര്‍കോട് (www.evisionnews.in): മണല്‍ കടത്തു തടയാനെത്തിയ പോലീസുകാരെ തോണിയില്‍ തട്ടികൊണ്ടുപോയി പുഴയില്‍ തള്ളിയിട്ടു വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ രണ്ടു പ്രതികളെ കൂടി അറസ്റ്റു ചെയ്തു. കീഴൂര്‍ ലീഗ് കോളനിയിലെ അബ്ദുല്‍ ലത്തീഫ് (38), കീഴൂര്‍ കടപ്പുറത്തെ അബ്ദുല്ലക്കുഞ്ഞി(36) എന്നിവരെയാണ് അഡീഷണല്‍ എസ്.ഐ എം അസൈനാര്‍ അറസ്റ്റു ചെയ്തത്.
ജൂലായ് 20ന് രാത്രിയില്‍ ചന്ദ്രഗിരിപുഴയിലാണ് സംഭവം. തീരദേശ പൊലീസ് സ്റ്റേഷനിലെ പോലീസുകാരാണ് വധശ്രമത്തിനു ഇരയായത്.

Post a Comment
0 Comments