ആദൂര്‍ (www.evisionnews.in): കെ.എസ്.ആര്‍.ടി.സി.ബസും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് ആദൂര്‍ സ്വദേശി മരിച്ചു. ആദൂര്‍ ഗ്രാമടുക്കം ഹൗസിലെ പി.കെ. സവാദാ(26)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആദുര്‍ 17ാം മെയിലിലാണ് അപകടം നടന്നത്. അബ്ദുല്‍ ഖാദര്‍ നഫീസ ദമ്പതികളുടെ മകനാണ് സവാദ്. സഹോദരി: ശംസാന. വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ മുള്ളേരിയയിലേക്ക് പോകുമ്പോഴാണ് കാസര്‍കോട് നിന്ന് സുള്ള്യ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ ബസിനടിയില്‍ കുടുങ്ങിയ സവാദിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സവാദിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സവാദിന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി.
keywords:kasaragod-adoor-ksrtc-motor-bike-accident-one-person-died

Post a Comment
0 Comments