Type Here to Get Search Results !

Bottom Ad

പെട്രോളടിച്ച് പണം നല്‍കാതെ രക്ഷപ്പെട്ട സംഘം പൊലീസ് പിടിയില്‍

നീലേശ്വരം (www.evisionnews.in): കാറില്‍ പെട്രോളടിച്ച് പണം നല്‍കാതെ മുങ്ങിയ പ്രമാണികളെ കുമ്പളയില്‍ വച്ച് പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രിയാണ് സംഭവം. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ടൊയോട്ടാ കാറുമായി നീലേശ്വരത്തെ പെട്രോള്‍ പമ്പില്‍ എത്തിയ എട്ടംഗ സംഘമാണ് പിടിയിലായത്. പെട്രോളടിച്ച ശേഷം പണം ആവശ്യപ്പെട്ട ജീവനക്കാരനോട് തങ്ങള്‍ മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നും പണം തരില്ലെന്നും പറഞ്ഞ് കാറുമായി രക്ഷപ്പെടുകയായിരുന്നു. ജീവനക്കാര്‍ ഉടന്‍ പൊലീസില്‍ അറിയിച്ചു. നീലേശ്വരം പൊലീസ് ജില്ലയിലെ മറ്റു സ്റ്റേഷനുകളില്‍ വിവരം കൈമാറി. പിന്നീട് കുമ്പള ദേശീയപാതയില്‍ വച്ചാണ് സംഘം പൊലീസിന്റെ പിടിയിലായത്. കാറും അതിനകത്തുണ്ടായിരുന്നവരും പൊലീസ് കസ്റ്റഡിയിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad