Type Here to Get Search Results !

Bottom Ad

പയ്യന്നൂരിലെ യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പയ്യന്നൂര്‍ (www.evisionnews.in): പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ യുവാവിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കഞ്ചാവ് കേസില്‍ കുടുക്കിയ കേസില്‍ ഒരു പ്രതികൂടി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി.

ആലംത്താംവളപ്പിലെ കെ.ഇ ദാമോദരനെയാ(50)ണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.കെ. പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രാപ്പൊയില്‍ കക്കോട്ടെ വിനീഷിനെയാണ് കഞ്ചാവ് കേസില്‍ കുടുക്കിയത്. പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോക്ക് അരികില്‍ നിര്‍ത്തിയ വിനീഷിന്റെ ബൈക്കില്‍ കഞ്ചാവ് കൊണ്ടുവെച്ച് പിന്നീട് വിവരം എക്‌സൈസിന് കൈമാറി വിനീഷിനെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. എന്നാല്‍ ഇതേ കുറിച്ച് വിനീഷ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ എക്‌സൈസിന് സത്യാവസ്ഥ ബോധ്യപ്പെടുകയായിരുന്നു. പിന്നീടാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad