ബദിയടുക്ക (www.evisionnews.in): മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സ്വര്‍ഗ ഏറമൂലയിലെ രാജേഷി(38)നെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പാണ് സംഭവം. പെണ്‍കുട്ടിയെ മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. ഭയന്ന് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയിലാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
keywords:kasaragod-badiyadukka-student-harassment-police-arrest

Post a Comment
0 Comments