Type Here to Get Search Results !

Bottom Ad

സൈ്വര്യജീവിതത്തിന് ഭീഷണി; കാഞ്ഞങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു


കാഞ്ഞങ്ങാട് (www.evisionnews.in): രാഷ്ട്രീയ അക്രമം ഉള്‍പ്പെടെ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റുചെയ്തു. 

കാഞ്ഞങ്ങാട് സൗത്ത് മൂവാരിക്കുണ്ടിലെ രാജന്‍ എന്ന ചെട്ടി രാജനെ (31)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്. കാഞ്ഞങ്ങാട് സൗത്തിലും പരിസരങ്ങളിലും നടന്ന രാഷ്ട്രീയ അക്രമം ഉള്‍പ്പെടെ അഞ്ച് കേസുകളില്‍ പ്രതിയായ രാജന്‍ പ്രദേശത്തെ സൈ്വര്യജീവിതത്തിന് ഭീഷണി സൃഷ്ടിക്കുകയാണെന്നും അക്രമകേസുകളില്‍ ജാമ്യത്തിലിറങ്ങിയാല്‍ കോടതിയുടെ ജാമ്യവ്യവസ്ഥപോലും ലംഘിച്ചുകൊണ്ട് അക്രമങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും ഈ സാഹചര്യത്തിലാണ് ഗുണ്ടാ അക്രമണങ്ങള്‍ കര്‍ശനമായി തടയുന്നതിനുള്ള നിയമമായ കാപ്പ ചുമത്തണമെന്ന് പോലീസ് ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയത്. 

ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.


keywords:kasaragod-kanhangad-bjp-worker-aresst-kappa

Post a Comment

0 Comments

Top Post Ad

Below Post Ad