ചെന്നൈ (www.evisionnews.in) : തമിഴ്‌നാട് മുഖ്യമന്തി ജയലളിത അന്തരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നതിനു പിന്നാലെ അപ്പോളോ ആശുപത്രിയ്ക്ക് അജ്ഞാതന്റെ ബോംബ് ഭീഷണി ഉണ്ടായതായി ആശുപത്രി അധികൃതര്‍. ഫോണിലൂടെലാണ് ഭീഷണി എത്തിയത്. ആശുപത്രി ബോംബുവെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് ആശുപത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അതിനിടെ ഞായറാഴ്ച വൈകിട്ട് ടി.വി സീരിയല്‍ കണ്ടുകൊണ്ടിരിക്കെയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതെന്ന് അപ്പോളോയിലെ ഡോക്ടര്‍മാര്‍. ഈ സമയം അടുത്തുണ്ടായിരുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത് അനുസരിച്ച് മറ്റ് ഡോക്ടര്‍മാര്‍ എത്തി സാധ്യമായതെല്ലാം ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സെപ്റ്റംബര്‍ 22 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത തിരികെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ചികിത്സകളോട് നന്നായി സഹകരിച്ചിരുന്നുവെന്നും ഡോക്ടര്‍മാരും നഴ്സുമാരും പറയുന്നു. ഒരിക്കല്‍ പോലും ആരോടും ദേഷ്യപ്പെട്ടിരുന്നില്ല. അസുഖം ഭേദമായിക്കഴിഞ്ഞാല്‍ എല്ലാവരും തന്റെ വസതിയില്‍ എത്തണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. ബുദ്ധിമുട്ടുകളില്‍ നിന്നും വിമുക്തയായി ഏറെക്കുറെ നന്നായി സംസാരിച്ചു തുടങ്ങിയിരുന്നുവെന്നും അതിനിടെയാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഹൃദയാഘാതം ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
keywords:chennai-jayalalitha-appolo-hospital-bomb-threat

Post a Comment
0 Comments