Type Here to Get Search Results !

Bottom Ad

ഇടത്-വലത് മുന്നണികള്‍ പെരിയ മാളത്തുംപാറ കോളനി നിവാസികളെ കബളിപ്പിക്കുന്നു ബി.ജെ.പി


കാസര്‍കോട് (www.evisionnews.in) :ദളിത് സ്നേഹം നടിച്ച് ഇരുമുന്നണികളും മാളത്തുംപാറ കോളനി നിവാസികളെ കബളിപ്പിക്കുകയാണെന്ന് ബിജെപി ജില്ല ജന: സെക്രട്ടറി എ വേലായുധന്‍. കേന്ദ്ര സര്‍വ്വകലാശാല പരിസരത്തെ മാളത്തുംപാറ കോളനി നിവാസികള്‍ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പ്രശ്ന പരിഹാരം കാണുക, പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിനോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, കേന്ദ്ര സര്‍ക്കാറിനെതിരെ കള്ള പ്രചാരണങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചും ഭാരതീയ ജനതാ എസ് സി-എസ്ടി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിനു പിന്നില്‍ ദളിത് സ്നേഹമല്ല മറിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ വിരോധം ഉണ്ടാക്കിയെടുത്ത് കള്ളപ്രചരണങ്ങള്‍ നടത്തി പ്രതികൂട്ടിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.ദളിത് സ്നേഹം നടിക്കുന്ന സിപിഎം ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും പിന്‍വാതിലിലൂടെ ജോലി നല്‍കുമ്പോള്‍ മാളത്തുംപാറ കോളനിയിലെ 16 കുടുംബങ്ങള്‍ക്ക് ജോലി നല്‍കാനുള്ള ആര്‍ജവം കാണിക്കണമെന്നും വേലായുധന്‍ ആവശ്യപ്പെട്ടു. എസ്.സി, എസ്. ടി മോര്‍ച്ച ജില്ല പ്രസിഡന്റ് എ.കെ. കയ്യാര്‍ അധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം,കാനത്തില്‍ കണ്ണന്‍,ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് കെ. ടി .പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.എച്ച്.ഗോപി സ്വാഗതവും എസ് .സമ്പത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

keywords:kasaragod-periya-central-university-bjp-scst-dharna





































Post a Comment

0 Comments

Top Post Ad

Below Post Ad