Type Here to Get Search Results !

Bottom Ad

ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രതീകാത്മക നിലവിളി സംഗമം 24 ന്

മേൽപറമ്പ്:(www.evisionnews.in) ആയിരം, അഞ്ഞൂറ്  നോട്ടുകളുടെ നിരോധനത്തെ തുടർന്ന് ദുരിതത്തിലായ പൊതു ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതീകാത്മക നിലവിളി സംഗമം നടത്തുവാൻ  മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ടലം കമ്മിറ്റി തീരുമാനിച്ചു. ഇരുപത്തി നാലിന് വ്യാഴാച്ച നാല്  മണിക്ക് മേൽപറമ്പിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.മുന്നൊരുങ്ങളോ ശാസ്ത്രീയമായ  നടപടികളോ സ്വികരിക്കാതെ  ജനങ്ങളിൽ അടിച്ചേൽപ്പിച്ച നരേന്ദ്ര മോദിയുടെ പിഴച്ച പരിഷ്കാരം രാജ്യത്തെ നരക തുല്യമാക്കിയിരിക്കുകയാണെന്ന് യോഗം വിലയിരുത്തി.
വൈസ് പ്രസിഡണ്ട് ടി ഡി  ഹസ്സൻ ബസരി  അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.ജില്ല ജനറൽ സെക്രറി ടി ഡി കബീർ തെക്കിൽ, വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, മണ്ഡലം ഭാരവാഹികളായ അബ്ബാസ് കൊളച്ചപ്പ്, നിസാർ തങ്ങൾ, സലാം മാസ്തി ഗുസ്സ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.





keywords-uduma- youth legue-crymeet-melparamba

Post a Comment

0 Comments

Top Post Ad

Below Post Ad