കാസര്‍കോട്:(www.evisionnews.in) നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ പ്രചരണാര്‍ത്ഥം ഫേസ് ബുക്ക് പേജ് നിലവില്‍ വന്നു. ഇതിന്റെ ഔപചാരികമായ ഉദ്‌ഘാടനം ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ബി.എ.കുഞ്ഞാമു ഹാജി തൈവളപ്പില്‍ നിര്‍വ്വഹിച്ചു.ഷാഫി എ.നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. 2017 ഫെബ്രുവരി 8 മുതല്‍ 18 വരെ നടക്കുന്ന ഉറൂസിന്റെ വാര്‍ത്തകളും ചിത്രങ്ങളും തത്മസമയ സംപ്രേഷണവും പേജിലൂടെ പുറംലോകത്തെത്തിക്കും. മത സൗഹാര്‍ദ്ദത്തിന് മാതൃകയായ തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഇതരമതസ്ഥരടക്കം പതിനായിരങ്ങളാണ് സംബന്ധിക്കുന്നത്.
ലക്ഷം പേര്‍ക്ക് നെയ്‌ചോര്‍ പൊതി വിതരണത്തോടെയാണ് ഉറൂസ് സമാപിക്കുക.നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡണ്ട് ഹാജി പൂന അബ്‌ദുല്‍ റഹിമാന്‍, സെക്രട്ടറി ബി.കെ.ഖാദിര്‍, ട്രഷറര്‍ ഹനീഫ് നെല്ലിക്കുന്ന്, ഉറൂസ് കമ്മിറ്റി ജനറല്‍ ക്യാപ്‌റ്റന്‍ കട്ടപ്പണി കുഞ്ഞാമു, അബ്‌ദു തൈവളപ്പ്, സുബൈര്‍ പടപ്പില്‍, ജമാല്‍ ചക്ലി, ഹനീഫ് കെ.കെ എന്നിവര്‍ സംസാരിച്ചു. മുസമ്മില്‍ ടി.എച്ച് സ്വാഗതവും സലീം അലിബാഗ് നന്ദിയും പറഞ്ഞു.
keywords-nellikkunnu uroos-facebook page inaugration
keywords-nellikkunnu uroos-facebook page inaugration

Post a Comment
0 Comments