Type Here to Get Search Results !

Bottom Ad

ദേശസാത്കൃത ബാങ്കുകൾ സുപ്പർ പ്രധാന മന്ത്രി ചമയുന്നു:നാഷണൽ യൂത്ത് ലീഗ്

കാസർകോട്:(www.evisionnews.in)രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര സർക്കാറിൻറെ ജനദ്രോഹ നടപടിക്ക് പിന്നാലെ കറൻസി എക്സ്ചേഞ്ചിന് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദേശസാത്കൃത ബാങ്കുകളും ഉപഭോക്താക്കളെ വട്ടം കറക്കുകയാണെന്ന് നാഷണൽ യൂത്ത് ലീഗ് കുറ്റപെടുത്തി. 

നോട്ട് പിൻവലിക്കുക വഴി കളളപണം തടയുക എന്ന സദുദ്ദേശം മുൻ നിർത്തിയാണ് കേന്ദ്ര സർക്കാർ ഈ നടപടി കൈകൊണ്ടതെങ്കിൽ രാജ്യത്തെ പൊതു ജനത്തെ സാരമായ ബാധിച്ച സാമ്പത്തിക പ്രതിസന്ധിക്ക് ബദൽ സംവിധാനം ഒരുക്കണമായിരുന്നു. മുതിർന്ന പൗരൻമാരും,സ്ത്രീകളും കുട്ടികളടക്കം ആയിരകണക്കിന് സാധരണക്കാരായ ജനങ്ങളെ ബാങ്കിനു മുന്നിലെത്തിച്ച് മണിക്കൂറുകൾ ആശങ്കയോടെ നിർത്തുന്നത് ന്യായീകരിക്കാനാവില്ല. പണം പിൻവലിക്കുന്നതിനോ നോട്ട് മാറ്റിയെടുക്കുന്നതിനോ ബാങ്കിലെത്തുന്ന ഉപഭോക്താക്കളെ വട്ടം കറക്കിയും കറൻസി എക്സ്ചേഞ്ചിന് അനാവശ്യ നിയന്ത്രണം ഏർപെടുത്തിയും ദേശസാത്കൃത ബാങ്ക് ബ്രാഞ്ചുകൾ സൂപ്പർ പ്രധാനമന്ത്രി ചമയുന്നത് അവസാനിപ്പിക്കണമെന്ന്, നാഷണൽ യൂത്ത് ലീഗ് നേതാക്കളായ നൗഷാദ് എരിയാൽ ,ശരീഫ് ചെമ്പരിക്ക,സിദ്ധീഖ് ചെങ്കള,പി എച്ച് ഹനീഫ് ഹദ്ദാദ് , അബൂബക്കർ പൂച്ചക്കാട്,എന്നിവർ ആവശ്യപെട്ടു.





keywords-inl-against nationalized banks

Post a Comment

0 Comments

Top Post Ad

Below Post Ad