Type Here to Get Search Results !

Bottom Ad

സമസ്ത റാലിക്കെതിരെ കേസെടുത്ത സംഭവം; പോലീസ് സംഘ പരിവാറിന് ചൂട്ട് പിടിക്കുന്നു:എം.എസ്.എഫ്


കാഞ്ഞങ്ങാട്:(www.evisionnews.in) ഏക സിവിൽ കോഡിനെതിരെ  സമസ്തയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നടന്ന പ്രകടനത്തിനത്തിനെതിരെ കേസെടുത്ത പോലീസ് നടപടി സംഘപരിവാറിന് ചൂട്ട് പിടിക്കുന്നതിനു തുല്ല്യമാണെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രണി ആരോപിച്ചു. ദിവസവും 100 കണക്കിനു പ്രകടനങ്ങൾ ടൗണിൽ നടക്കുമ്പോൾ ഏക സിവിൽ കോഡിനെതിരെ   സമസ്തയുടെ നേതൃത്വത്തിൽ   നടത്തിയ പ്രകടനത്തിന് മാത്രം കേസെടുത്തത് ജനാതിപത്യ കേരളത്തിന് അപമാനമാണെന്നും ഹാഷിം പറഞ്ഞു.ഇങ്ങനെ തോന്നിയപോലെ കേസെടുക്കാനാണ് പോലീസ് ഭാവമെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഹാഷിം ബംബ്രണി പ്രസ്താവനയിൽ പറഞ്ഞു.






keywords-msf-hashim bambrani-against police-samastha ralley

Post a Comment

0 Comments

Top Post Ad

Below Post Ad