Type Here to Get Search Results !

Bottom Ad

ഹർത്താൽ ദിനത്തിൽ കുടുങ്ങിയവർക്ക് അനുഗ്രഹമായി മൊഗ്രാൽ പത്തൂരിൽ യൂത്ത് ലീഗിന്റെ കഞ്ഞി വെപ്പ് സമരം


മൊഗ്രാൽ പുത്തൂർ:(www.evisionnews)സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ  പ്രതിഷേധിച്ച് മൊഗ്രാൽ പത്തൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച  കഞ്ഞി വെപ്പ് സമരം ഹർത്താൽ ദിനത്തിൽ കുടുങ്ങിയവർക്ക് അനുഗ്രഹമായി മാറി. കുന്നിൽ മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ് വിത്യസ്തമായ സമര പരിപാടി സംഘടിപ്പിച്ചത്.ഹർത്താൽ മൂലം കുടുങ്ങിയവരും ദീർഘദൂര സ്റൈവർമാരും അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേരാണ്  കഞ്ഞി കുടിക്കാനെത്തിയത്.

കേന്ദ്ര - സംസ്ഥാന സർക്കാരിന്റെ ദ്രോഹ നടപടികൾ  മൂലം  ജനങ്ങൾ പട്ടിണിയിലേക്ക്  നീങ്ങുകയാണെന്ന് യൂത്ത് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി. അരിക്കും പണം മാറികിട്ടാനുമായി പരക്കം പായുമ്പോൾ സർക്കാർ കണ്ണSച്ചു ഇരുട്ടാക്കുകയാണ്.പണം മാറികിട്ടാനായി  മൊഗ്രാൽ പുത്തൂർ കേരള ഗ്രാമീൺ ബാങ്കിൽ  കയറിയിറങ്ങി  ജനങ്ങൾ  കഷ്ടപ്പെടുന്നു.കുടുംബശ്രീ ,തൊഴിലുറപ്പ് തൊഴിലാളികളും സർക്കാരിന്റെ വിവിധ ക്ഷേമ പെൻഷൻ വാങ്ങുന്ന സാധാരണക്കാരുമാണ് അത്യാവശ്യത്തിന് പോലും പണം ലഭിക്കാതെ കഷ്ടപ്പെടുന്നത്.

കഞ്ഞിവെപ്പ് സമരം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സിദ്ധീഖ് ബേക്കൽ
ഉദ്ഘാടനം   ചെയ്തു. ജില്ലാ സെക്രട്ടറി  എം.എ. നജീബ് ,മുജീബ് കമ്പാർ, മാഹിൻ കുന്നിൽ, കെ.ബി. അഷ്റഫ്, അംസു മേനത്ത്, കെ.എം അബ്ദുൽ റഹിമാൻ, ഷാഫി മുംബെ, ഉനൈസ്, കെ.ബി. അബ്ദുൽ റഹിമാൻ, ബി.എം.അബ്ദുൽ റഹിമാൻ, അഡ്വ.പി.എ .ഫൈസൽ: ബി.ഐ.സിദ്ധീഖ് , ലത്തീഫ്, ഫൈസൽ ഷാർജ, അജാസ്, കബീർ ഹാജി, കെ.ബി. ഇബ്രാഹിം  ഹാജി, ജീലാനി, മൊയ്തീൻ കല്ലങ്കൈ, കാദർ നസീർ , ആബിദ് നുനു, ഷുക്കൂർ, മുസ്തഫ, അർഷാക്ക്, ഇർഫാൻ കുന്നിൽ കെ.ബി.. ഷെരീഫ്  , ഇബ്രാഹിം,എ.ആർ ആബിദ് തുടങ്ങിയവർ സംബന്ധിച്ചു.




keywords-mogral puthur-youth legue-harthal day protest

Post a Comment

0 Comments

Top Post Ad

Below Post Ad