കുമ്പള:(www.evisionnews.in)സാമൂഹിക സാംസകാരിക കാരുണ്യ മേഖലകളിൽ രണ്ട് വർഷക്കാലമായി, നാട്ടിലും മറുനാട്ടിലുമായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് മാതൃകയായിക്കൊണ്ടിരിക്കുന്ന ''ഹെൽപ് ലൈൻ വാട്സ്ആപ് കൂട്ടായ്മ'' രണ്ടാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
ആഘോഷ പരിപാടികളും,വിവിധമേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെയും കൂട്ടായ്മകളെയും ആദരിക്കലും ഡിസംബർ ആദ്യവാരം ആരിക്കടിയിൽ വെച്ച് നടക്കും.കാസർകോട് ജില്ലാപഞ്ചയാത്ത് പ്രസിഡണ്ട് എ ജി സി ബഷീർ ഉദ്ഘാടനം ചെയ്യും. കുമ്പള സർക്കിൾ ഇൻസ്‌പെക്ടർ വി മനോജ് മുഖ്യാതിഥിയായിരിക്കും.സാമൂഹിക-സാംകാരിക-കലാ-കായിക- രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പരിപാടിൽ സംബന്ധിക്കും.
ഹെൽപ് ലൈൻ വാട്സ്ആപ് ഗ്രൂപ്പിന്റെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡിന് ബി എ അബ്ദുൽ റഹ്മാൻ അർഹനായി. മികച്ച പ്രവാസ ക്ഷേമ പ്രവർത്തകനുള്ള അവാർഡ് ഹമീദ് സഖാവിനാണ്. മികച്ച ചാരിറ്റി പ്രവർത്തനത്തിനുള്ള അവാർഡിനായി വിഷൻ കുമ്പോൽ ചാരിറ്റബിൾ ട്രസ്റ്റിനെയും മികച്ച ക്ലബ്ബിനുള്ള അവാർഡിനായി ജങ്ഷൻ ബോയ്സ് ആരിക്കാടിയെയുമാണ് തിരഞ്ഞെടുത്തത്.
പൊതു പരീക്ഷയിൽ 7,5 ക്ലാസ്സുകളിൽ എറ്റവും കൂടുതൽ മാർക്ക് വാങ്ങിയ
മുഹമ്മദ്,തൻവീർ എന്നിവരെ മികച്ച വിദ്യാർത്ഥികളായും തിരഞ്ഞെടുത്തു.
keywords-help line whats ap group-arikkadi-anniversary-award function
keywords-help line whats ap group-arikkadi-anniversary-award function

Post a Comment
0 Comments