കൊല്‍ക്കത്ത:(www.evisionnews.in) ഞാന്‍ മരിച്ചാലും ജീവിച്ചാലും ശരി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഞാന്‍ ഇല്ലാതാക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേതാണ് ഈ വാക്കുകള്‍. നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ സംസാരിക്കവെയാണ് മമത മോഡിക്കെതിരെ തുറന്നടിച്ചത്.
പ്രധാനമന്ത്രി ദൈവത്തെ പോലെ നടിക്കുകയാണ് . വിപണികള്‍, സിനിമ, തിയറ്ററുകള്‍, എല്ലാം ദുരിതമനുഭവിക്കുകയാണ്. എന്നിട്ടും പൊതുജനങ്ങളെ കാര്യമാക്കുന്നില്ല. മോഡിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാക്കുമെന്ന് താന്‍ പ്രതിജ്ഞ എടുക്കുന്നതായും മമത പ്രഖ്യാപിച്ചു.

Post a Comment
0 Comments