മൊഗ്രാൽ പുത്തൂർ:(www.evisionnews.in)മൊഗ്രാൽ പുത്തൂരിൽ തകർന്ന ദേശീയ പാത നന്നാക്കണമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മീറ്റി യോഗം ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാർ ജനങ്ങളുടെ അടിയന്തിര പ്രശ്നങ്ങളിൽ എൽ.ഡി.എഫ് സർക്കാർ ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കോൺഗ്രസ്സ് കാസർകോട് ബ്ലോക്ക് സെക്രട്ടറി നാരയണൻ നായർ യോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.എം സഫ്വ്വാൻ കുന്നിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.യു നേതാവ് ആബിദ്,യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി നൗഷാദ് ബള്ളൂർ, അർഷാദ് ബള്ളൂർ,ഷാക്കിർ അറഫാത്ത്,അഷ്ബർ മജൽ,ഇർഷാദ്,ഷഹീദ് ,സയാഫ് കുന്നിൽ തുടങ്ങിയവർ പ്രസംഗിച്ചു.
keywords-mogralputhur-youthcongres-the national highway repair

Post a Comment
0 Comments