Type Here to Get Search Results !

Bottom Ad

മജിസ്‌ട്രേറ്റിന്റെ ആത്മഹത്യ: അഭിഭാഷകര്‍ക്കൊപ്പം യുവതിയും, പോലീസ് അന്വേഷണം ഊര്‍ജിതം

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജുഡീ. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണന്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ കേസന്വേഷണം മുറുകുന്നതിനിടയില്‍ സുള്ള്യയില്‍ ന്യായാധിപന്റെ കൂടെയുണ്ടായിരുന്ന അഭിഭാഷകര്‍ക്കൊപ്പം ഒരു യുവതിയുമുണ്ടായതായി പോലീസ് കണ്ടെത്തി. ഇത് സ്ഥിരീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ് കരുതലോടെ കരുക്കള്‍ നീക്കുന്നത്. 

അഭിഭാഷകരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഈ സംഘത്തിലുണ്ടായിരുന്ന യുവതി ഭര്‍ത്താവില്‍ നിന്ന് ചെലവിന് കിട്ടാന്‍ കോടതിയെ സമീപിച്ച അഭിഭാഷകന്റെ കക്ഷിയാണെന്നും കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ബാറുകളില്‍ പൊരിഞ്ഞ ചര്‍ച്ചയാണ്. കാസര്‍കോട് വിട്ട അഭിഭാഷക സംഘം തീര്‍ത്ഥാടന കേന്ദ്രമായ സുബ്രഹ്മണ്യത്തോ സുള്ള്യയിലെ ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലാണോ സംഗമിച്ചതും അന്തിയുറങ്ങിയതെന്നും അന്വേഷണത്തില്‍ പുറത്തുവരാനിരിക്കുകയാണ്. മജിസ്‌ട്രേറ്റിനൊപ്പമുണ്ടായിരുന്ന അഭിഭാഷകരെ കുറിച്ചും വ്യാപാരിയെ കുറിച്ചും യുവതിയെ കുറിച്ചും ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണെന്ന് വിദ്യാനഗര്‍ സി.ഐ ബാബുപെരിങ്ങയത്ത് ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞ്.

മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണന്‍ കാഞ്ഞങ്ങാട് സേവനമനുഷ്ഠിച്ചിരുന്ന കാലയളവില്‍ സമ്പാദിച്ച സുഹൃദ് ബന്ധങ്ങളും വഴിവിട്ട ബന്ധങ്ങളുമാണ് കേരള ജൂഡീഷ്യറിയെ നടുക്കിയ ദുരന്തത്തില്‍ എത്തിച്ചത്. ജുഡീ. ഓഫീസര്‍മാരെ വഴിവിട്ട് സ്വാധീനിച്ച് കക്ഷികളില്‍ നിന്ന് പണംപിടുങ്ങുന്ന സംഘങ്ങള്‍ സജീവമാണെന്ന ആരോപണം നിലനില്‍ക്കെയാണ് ഒരു ന്യായാധിപന്‍ ഔദ്യോഗിക വസതിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ സംഭവം നടന്നത്. ഇത് അഭിഭാഷക സമൂഹത്തിലാകെ നടുക്കവുമുളവാക്കിയിട്ടുണ്ട്. 

അതിനിടെ സുള്ള്യ പോലീസിന്റെ ഭീകരമായ മര്‍ദനമേറ്റാണ് മജിസ്‌ട്രേറ്റ് പരിക്ഷീണനായതെന്നും ഇതേതുടര്‍ന്ന് ഉളവായ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ജീവനൊടുക്കലല്ലാതെ മറ്റൊരു മാര്‍ഗവും അദ്ദേഹത്തിന് മുമ്പില്‍ ഇല്ലായിരുന്നുവെന്നും പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം സുള്ള്യയിലെക്ക് മജിസ്‌ട്രേറ്റിനെ കൊണ്ടുപോയ അഭിഭാഷകരുടെയും വ്യാപാരിയുടെയും യുവതിയുടെയും ലക്ഷ്യമെന്തായിരുന്നുവെന്നും പുറത്തുവരാനിരിക്കുകയാണ്. പോലീസ് പിടിയിലായ മജിസ്‌ട്രേറ്റിനെ കൂട്ടുകാരായ അഭിഭാഷകര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതും പരക്കെ വിമര്‍ശനവിധേയമായിക്കഴിഞ്ഞു. ഒപ്പമുണ്ടായവരില്‍ നിന്ന് നേരിട്ട ഈ ക്രൂരതയില്‍ മനംനൊന്താകാം മജിസ്‌ട്രേറ്റ് ജീവനൊടുക്കാന്‍ നിര്‍ബന്ധിതനായത്. ഇത് വിരല്‍ചൂണ്ടുന്നത് സുള്ള്യയില്‍ നിന്ന് മുങ്ങിയ ഒപ്പമുണ്ടായിരുന്ന അഭിഭാഷകരുടെ കൊടുംവഞ്ചനയിലേക്കാണ്. അതുകൊണ്ടുതന്നെ മജിസ്‌ട്രേറ്റിന്റെ ആത്മഹത്യാ സംഭവത്തില്‍ നിന്ന് കുറ്റവിമുക്തരാകാന്‍ അഭിഭാഷകര്‍ക്കും കഴിയില്ല.


Keywords: Kasaragod-news-majistrate-suicide-sullya-sullia-police-investigation-women-with-advocates

Post a Comment

0 Comments

Top Post Ad

Below Post Ad